മതിലകം പോലിസ് സ്റ്റേഷൻ പരിധിയിലെ മുള്ളൻബസാർ എരുമത്തുരുത്തി അമ്പലത്തിനടുത്ത് താമസിക്കുന്ന കരിനാട്ട് വീട്ടിൽ മുപ്പത് വയസ്സുള്ള വിഷ്ണു എന്നയാൾക്ക് മയക്കുമരുന്ന് വില്പന ഉണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ ഡാൻസഫ് ടീം അംഗങ്ങൾക്കും സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് സ്റ്റാഫിനും പരിശോധന് നടത്തിയതിൽ വിഷ്ണുവിൽ നിന്നും 9 ചെറിയ പാക്കറ്റുകളിൽ ആക്കി സൂക്ഷിച്ചിരുന്ന സുമാർ 75 ഗ്രാം കഞ്ചാവ് ഇയാൾ താമസിക്കുന്ന സ്ഥലത്ത് നിന്നും പിടികൂടി. SI രമ്യ കാർത്തികേയന്റെ നേതൃത്വത്തിൽ പ്രൊബേഷൻ. എസ് .ഐ. സഹദ്, ASI പ്രജീഷ്, ലിജു, SCPO ബിജു, ജമാൽ, നിഷാത് സ്പെഷ്യൽ ബ്രാഞ്ച് SI മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് പിടികൂടിയത്.
കഞ്ചാവുമായി യുവാവ് പിടിയിൽ

- Related Articles
- Latest News
No Comment.