കൊടുങ്ങല്ലൂരിൽനിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്നും വീണ് വയോധികൻ മരിച്ചു.
എറിയാട് ചേരമാന് കിഴക്ക് വശം അയ്യാരിൽ ചെളുക്കയിൽ അലിക്കുഞ്ഞി (67 ) യാണ് മരിച്ചത്.
ഇന്ന് വൈകീട്ടായിരുന്നു സംഭവം.
വീടിന് സമീപം നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് മുകളിൽ നിൽക്കുന്നതിനിടെ കാൽ തെറ്റി വീണായിരുന്നു അപകടം.ഉടൻ തന്നെ
കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കടപ്പൂര് വെൽഫയർ ട്രസ്റ്റ്, മർവ്വ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ഭാരവാഹിയും,കടപ്പൂര് ജുമാ മസ്ജിദ് മഹല്ല് കമ്മറ്റി അംഗവുമായിരുന്നു.
No Comment.