കൊടുങ്ങല്ലൂരിലെ അഴീക്കോട് സ്വന്തം മാതാവിനെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുവാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ.
കൊടുങ്ങല്ലൂരിലെ അഴീക്കോട് മകൻ അമ്മയുടെ കഴുത്തറുത്തു.അതീവ ഗുരുതരാവസ്ഥഥയിലായ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിൻ്റെ ഭാര്യ സീനത്തി (53)നെയാണ് മകൻ മുഹമ്മദ് (24) ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ സീനത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുഹമ്മദിനെ തൃശൂർ റൂറൽ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശ പ്രകാരം കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു .ഞായറാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.ലഹരിക്കടിമയായ മുഹമ്മദ് സീനത്തിനെ ആക്രമിക്കുകയായിരുന്നു.മൂന്ന് വർഷം മുൻപ് മുഹമ്മദ് തൻ്റെ പിതാവ് ജലീലിനെയും ആക്രമിച്ചിരുന്നു. .കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബി കെ അരുണിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ എം വി സെബി ,സി എം തോമാസ് ,ടി വി ബാബു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
No Comment.