കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്ത് ഗൃഹനാഥനെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.
ആല പൊരി ബസാർ കിഴക്ക് വശം ചിരട്ട പുരക്കൽ ആണ്ടവൻ മകൻ നടരാജ (53)നെയാണ് വീടിനടുത്ത്
നിറുത്തിയിട്ടിരുന്ന സ്വന്തം കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാത്രി ഏഴ് മണിയോടെ ആയിരുന്നു സംഭവം.
ഉച്ചക്ക് മകനോടൊപ്പം കാറിൽ വന്ന നടരാജൻ കാറിൽ തന്നെ വിശ്രമിക്കുകയായിരുന്നു.
വൈകീട്ട് അന്വേഷിച്ചു ചെന്ന വീട്ടുകാരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മതിലകം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
No Comment.