*ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു : ഭർത്താവ് അറസ്റ്റിൽ
കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ.
വലപ്പാട് ആനവിഴുങ്ങി സ്വദേശി44 വയസ്സുള്ള തൊഴുത്തുംപറമ്പിൽ അജയൻ എന്നയാളാണ് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 10-ാം തിയ്യതി വൈകീട്ട് 4.45 മണിയോടെ ആനവിഴുങ്ങിയിലുള്ള വീട്ടിൽ വച്ചാണ് സംഭവം നടന്നത്. ഭർത്താവ് അജയനുമായി ആറ് മാസമായി അകന്നുകഴിയുകയായിരുന്നു. .10.02.2025 തിയ്യതി ഭാര്യയെ വീട്ടിലേക്കു വിളിച്ചു വരുത്തി കത്തി കൊണ്ട് കുത്തിയ കേസിൽ അജയനെ വലപ്പാട് പോലീസ് ഇൻസ്‌പെക്ടർ രമേഷ്. M. K യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. SI എബിൻ, SI ജിഷ്ണു, SI സദാശിവൻ, GSCPO Soshy, GSCPO manoj, CPO anathakrishnan, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ മുജീബ്, DVR ചഞ്ചൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
No Comment.