കൊടുങ്ങല്ലൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു.
പതിയാശ്ശേരി സ്വദേശിയും കയ്പമംഗലം വഴിയമ്പലത്ത് താമസക്കാരുമായ പുഴങ്കരയില്ലത്ത് ആസാദിൻ്റെ ഭാര്യ സജ്ന (26) ആണ് മരിച്ചത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ സുഖപ്രസവ നടന്ന സജ്ന ബോധരഹിതയാകുകയായിരുന്നു.
ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രക്തക്കുഴലുകളിൽ അംനോട്ടിക് ഫ്ലൂയിഡ് പടരുന്നഅംനോട്ടിക് ഫ്ലൂയിഡ് എംബോളിസം എന്ന രോഗാവസ്ഥയാണ് സജ്നയ്ക്ക് ഉണ്ടായതെന്നും, പ്രസവ സമയത്ത് അപൂർവ്വമായി മാത്രം ഉണ്ടാകുന്ന രോഗമാണിതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
കൊടുങ്ങല്ലൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കൊടുങ്ങല്ലൂരിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു.

- Related Articles
- Latest News
No Comment.