മതിലകത്ത് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. മതിലകം പുതിയകാവ് സ്വദേശി പുഴങ്കരയില്ലത്ത് 54 വയസ്സുള്ള സിദ്ധിഖിനെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.
പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്കിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 12-ാം തിയ്യതിയാണ് സിദ്ദിഖ് ഓരോ പവൻ വീതമുള്ള 2 മുക്കുപണ്ട വളകൾ പണയം വച്ച് 88,000/- രൂപ വാങ്ങിയത്. പണയം വച്ച വളകളെ ക്കുറിച്ച് സംശയം തോന്നിയ ഉദ്യോഗസ്ഥർ വളകൾ പരിശോധിച്ചപ്പോഴാണ് മുക്കു പണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നൽകിയ പരാതിയിലാണ് സിദ്ദിഖിനെ മതിലകം പോലിസ് അറസ്റ്റ് ചെയ്തത്.
സമാന രീതിയിൽ മറ്റ് ബാങ്കുകളിൽ പ്രതി മുക്കുപണ്ടങ്ങൾ പണയത്തിൽ വെച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്. മതിലകം ഇൻസ്പെക്ടർ എസ്.എച്ച്.ഒ എം.കെ.ഷാജിയുടെ നേതൃത്വത്തിൽ എസ്.ഐ രമ്യ കാർത്തികേയൻ, എ.എസ്.ഐ വിനയൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
No Comment.