മേത്തല കണ്ടംകുളം വയമ്പാനാട്ട് മുപ്പത് വയസ്സുള്ള ജിത്തുവിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.കൊടുങ്ങല്ലൂരിലെ വടശ്ശേരി കോളനി പരിസരത്ത് 2016 മെയ് മാസത്തിൽ ആണ് കേസിനാസ്പദമായ സംഭവം . മുഹമ്മദ് സഗീർ എന്നയാളെ ദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് ഫെബ്രുവരി 13-ാം തീയതി വൈകുന്നേരം 4.00 മണിയോടെ കൊടുങ്ങല്ലൂർ എസ് എച്ച് ഓ അരുൺ ബി കെ യുടെ നേതൃത്വത്തിൽ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ GSCPO ഷമീർ, GSCPO ബിനിൽ, CPO വി ബി ഗോപേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.നാട്ടിലും വീട്ടിലും ഇടക്കിടെ വന്ന് പൊയ്ക്കൊണ്ടിരുന്ന പ്രതിയെ നിരന്തരം നിരീക്ഷിച്ചിരുന്ന പോലീസ് സംഘം, ഇയാൾ നാട്ടിൽ എത്തിയ അവസരത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
No Comment.