ശ്രീനാരായണപുരത്ത് മാതാവിനെ ആക്രമിച്ച കേസിൽ മകനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം മുള്ളൻ ബസാർ സ്വദേശി കറുപ്പം വീട്ടിൽ അസ്ലം (19) നെയാണ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ പതിമൂന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. തറവാട് വീട്ടിലേക്ക് പേകേണ്ടെന്ന് ഉമ്മ പറഞ്ഞതിനെ തുടർന്ന് മദ്യലഹരിയിലായിരുന്ന അസ്ലം ഉമ്മയെ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
മതിലകം പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം കെ ഷാജി യുടെ നേതൃത്വത്തിൽ, സബ്ബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ, അസി. സബ്ബ് ഇൻസ്പെക്ടർ അസ്മാബി, സിവിൽ പോലീസ് ഓഫീസർ ജമാലുദ്ദിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ശ്രീനാരായണപുരത്ത് മാതാവിനെ ആക്രമിച്ച കേസിൽ മകനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു.

- Related Articles
- Latest News
No Comment.