കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ചെന്ത്രാപ്പിന്നി സ്വദേശിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി എറക്കൽ വീട്ടിൽ സൂരജി (37), നെയാണ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.ഒരു വർഷത്തെക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ചെന്ത്രാപ്പിന്നി, കയ്പമംഗലം എന്നീ സ്ഥലങ്ങളിൽ പ്രവേശിച്ച് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് സൂരജിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. വിവിധ സ്റ്റേഷനുകളിലായി 26 ഓളം കേസുകളിൽ പ്രതിയാണ് സൂരജ്.കാപ്പ നിയമലംഘനം നടത്തുന്നതായി അറിവ് ലഭിച്ചതിനെ തുടർന്ന് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി വി കെ രാജു വിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇത്തരത്തിലുള്ളവരെ നിരീക്ഷിച്ചു വരവെയാണ് സൂരജ് നിയലംഘനം നടത്തിയതായി അറിവായതിനെ തുടർന്ന് അറസ്റ്റ് ചെയ്തത്.കയ്പമംഗലം എസ്.ഐ മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അൻവറുദ്ദിൻ, ഗിരീശൻ, സിവിൽ പോലീസ് ഓഫിസർമാരായ ഡെൻസ്മോൻ, ഷിജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
No Comment.