ദക്ഷിണ കർണാടകയിൽ ബീഡി വ്യവസായിയുടെ വീട്ടിൽ ഇ.ഡി ഉദ്യോഗസ്ഥർ എന്ന വ്യാജേന റെയ്ഡ് നടത്തി പണം കവർന്ന സംഭവത്തിലെ പ്രതിയായ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഷഫീർ ബാബുവിനെ സസ്പെന്റ് ചെയ്തു.
കർണാടകയിലെ വിറ്റല പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ ഉൾപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളതിനാലാണ് ഷഫീർ ബാബുവിനെ റൂറൽ എസ്.പി ബി. കൃഷ്ണകുമാർ ഫെബ്രുവരി 16 മുതൽ സസ്പെന്റ് ചെയ്തത്.സംഭവവുമായി ബന്ധപ്പെട്ട് ഷെഫീർ ബാബുവിനെ കഴിഞ്ഞ ദിവസം കർണാടക പൊലീസ് ഇരിങ്ങാലക്കുടയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
No Comment.