മതിലകം സ്വദേശിയെ കാപ്പ ചുമത്തി നാടു കടത്തി.
മതിലകം കളരിപ്പറമ്പ് സ്വദേശി കറുത്തവീട്ടിൽ വീട്ടിൽ രാംവിലാസിനെയാണ് (28) കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്.
രാംവിലാസ് മതിലകം പോലിസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസുൾപ്പെടെ 9 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ബി.കൃഷ്ണ കുമാര്‍ നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെഷാജി, എ.എസ്.ഐ മാരായ വിന്‍സി, തോമസ്, സജീഷ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
No Comment.