*മോഷണക്കേസിൽ ബീഹാർ സ്വദേശി റിമാന്റിൽ.*
ബീഹാർ സ്വദേശി ഇരുപത് വയസ്സുള്ള ചന്ദൻ എന്നയാളെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 22-ാം തിയ്യതി രാത്രിയിൽ കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലുള്ള ബിൽഡിങ്ങിലെ സെക്യുരിറ്റിയായ കുഴുപ്പള്ളി പള്ളിപ്പുറം സ്വദേശിയായ ബാബു എന്നയാൾ കൊതുകുതിരി വാങ്ങുന്നതിനായി തൊട്ടടുത്ത കടയിൽ പോയ സമയം സെക്യുരിറ്റി റൂമിൽ കയറി ബാഗിൽ വച്ചിരുന്ന 20,000 രൂപ മോഷ്ടിച്ച കേസിലാണ് ബീഹാർ സ്വദേശി ചന്ദനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ,,സബ് ഇൻസ്പെക്ടർമാരായ സജിൽ, ജോഷി, സിവിൽ പോലീസ് ഓഫീസർമാരായ ജോസഫ്, വിഷ്ണു, ഹോംഗാർഡ് പ്രദീപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ റിമാന്റ് ചെയ്തു.
No Comment.