കൊടുങ്ങല്ലൂർ നഗരസഭയുടെ സഹകരണത്തോടെ കെഎസ്ആർടിസി ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്തേക്ക് സ്പെഷ്യൽ ബസ് സർവീസ് ആരംഭിച്ചു.
ശ്രീകുരുമ്പ ഭഗവതി ക്ഷേത്രത്തിൻ്റെ തെക്കേ മൈതാനത്ത് നിന്ന് ഇന്ന് ഉച്ച മുതൽ തുടർച്ചയായി ബസ് സർവീസുകൾസജ്ജമാക്കിയിട്ടുണ്ട്.
രാത്രി സമയത്ത് പൂർണ്ണമായും സർവീസുകൾ ഉണ്ടായിരിക്കും.നാളെ രാവിലെ 9 മണി വരെ സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.
ബസ് സർവീസ് അഡ്വക്കേറ്റ് വി ആർ സുനിൽകുമാർഫ്ലാഗ് ഓഫ് ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ ടി കെ ഗീത അധ്യക്ഷത വഹിച്ചു.
നഗരസഭ മുൻ ചെയർമാൻ കെ ആർ ജൈത്രൻ, കൗൺസിലർ ഗീതാ റാണി, എ ടി ഓ ജോയ് മോൻ ടി. ആർ., വി.പി. സുജിത്ത് എന്നിവർ സംസാരിച്ചു
കൊടുങ്ങല്ലൂരിൽ നിന്നും ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്തേക്ക് സ്പെഷ്യൽ ബസ് സർവീസ് ആരംഭിച്ചു.

- Related Articles
- Latest News
No Comment.