എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ.
അരുവിക്കര ചെറിയ കോന്നി ദേശത്ത് കട്ടാരകുഴി 19 വയസ്സുള്ള ആൽബിൻ,പിണ്ടാണി പനങ്ങായി 18 വയസ്സുള്ള മുഹമ്മദ് സാലിഹ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അസിൻ, മുഹമ്മദ് ഷാഫി എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. വടമ എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്പെക്ടറായ പ്രിൻസനും സംഘവും ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിന്റെ ഭാഗമായി ജനുവരി 21-ന് പട്രോളിങ് നടത്തുമ്പോഴാണ് കൃത്യനിർവഹണം തടസ്സപ്പെടുത്തി ഭീഷണിപ്പെടുത്തിയതാണ് കേസിനാസ്പദമായ സംഭവം.ഒളിവിൽപ്പോയ ആൽബിനും മുഹമ്മദ് സാലിഹും തമിഴ്നാട്ടിലെത്തി കോയമ്പത്തൂർ പോലീസ് സബ് ഇൻസ്പെക്ടറെ കുത്തിയ കേസിൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോഴാണ് മാള പോലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി . B. കൃഷ്ണകുമാർ IPS ൻ്റെ നിർദേശപ്രകാരം, മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി, സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീനി കെ. കെ, സി. കെ സുരേഷ് പോലീസ് ഉദ്യോഗസ്ഥരായ സനേഷ്, ജിജീഷ്, രാഗിൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്
No Comment.