ചെന്ത്രാപ്പിന്നി മധുരം പുള്ളിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മധുരം പുള്ളി സ്വദേശി കാരയിൽ ജയപ്രകാശ് (52) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറേകാലോടെ മധുരംപിള്ളി ഷാപ്പിന് സമീപത്തായിരുന്നു അപകടം. ഉടൻ തന്നെ പരിക്കേറ്റയാളെ ചളിങ്ങാട് ശിഹാബ് തങ്ങൾ ആംബുലൻസിൽ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്ത്രാപ്പിന്നി – ഇരിങ്ങാലക്കുട റൂട്ടിലോടുന്ന സ്വകാര്യ ബസ്സുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
ചെന്ത്രാപ്പിന്നി മധുരം പുള്ളിയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

- Related Articles
- Latest News
No Comment.