കൊടുങ്ങല്ലൂരിൽ ഫൈബർ കേബിൾ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി അരാകുളം വലിയതറ നിഖിലിൻ്റെ ഭാര്യ അനുപമയ്ക്കാണ് കഴുത്തിന് പരിക്കേറ്റത്.
ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ പടുകുളം ജംഗ്ഷന് സമീപമായിരുന്നു അപകടം.
റോഡിന് കുറുകെ ഉയർന്ന് കിടന്നിരുന്ന കേബിൾ അനുപമയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു.
പരിക്കേറ്റ യുവതിയെ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊടുങ്ങല്ലൂരിൽ ഫൈബർ കേബിൾ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരിക്ക് പരിക്കേറ്റു.

- Related Articles
- Latest News
No Comment.