കൊടുങ്ങല്ലൂര്‍ ;അക്യുപങ്ങ്ചർ ചികിത്സക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചികിത്സകനെ പോലീസ് അറസ്റ്റ് ചെയ്തു.
‘ഡ്രീംസ് വെല്‍നസ് ക്ലിനിക്ക്, ഡ്രീംസ് വുമണ്‍സ് വേള്‍ഡ്, ഡ്രീംസ് അക്യുപങ്ങ്ചര്‍ ക്ലിനിക്’ എന്നീ സ്ഥാപനങ്ങളുടെ ഉടമ പുത്തന്‍വേലിക്കര ചാലക്ക സ്വദേശി കോന്നംവീട്ടില്‍ സുധീര്‍ ഷാമന്‍സില്‍ 40 എന്നയാളെയാണ് പോക്‌സോ കേസില്‍ കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സ്ഥാപനത്തില്‍ അക്യുപങ്ങ്ചര്‍ ചികിത്സയ്ക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ 2022 ഏപ്രില്‍ മാസം മുതലും, കുട്ടി പ്രായപൂര്‍ത്തിയയതിന് ശേഷവും പലതവണ പീഡിപ്പിച്ചതായാണ് പരാതി. തൃശ്ശൂര്‍ റുറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ IPS ന്റെ നിര്‍ദേശപ്രകാരം, കൊടുങ്ങല്ലൂര്‍ ഡി എസ് പി രാജൂ വി.കെ, മതിലകം, ഇന്‍സ്‌പെക്ടര്‍ ഷാജി കൊടുങ്ങല്ലൂര്‍, എസ്.ഐ സാലിം കെ, പ്രൊബേഷണന്‍ എസ്.ഐ വൈഷ്ണവ്, എഎസ്ഐ- സെബി ജി.എസ്, സി.പി ഒ- ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.”