എസ്എൻപുരത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
ശാന്തിപുരത്ത് ഔട്ട് ഹൗസിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികൻ ജാഫർ(68) നെ മരിച്ച നിലയിൽ കണ്ടെത്തി.മൃതദേഹത്തിന് മൂന്നു ദിവസമെങ്കിലും പഴക്കമുണ്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കാട്ടകത്ത് – ചെറുളിപ്പറമ്പിൽ മുഹമ്മദിൻ്റെ മകനാണ് ജാഫർ. മതിലകം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു .പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തൃശ്ശൂർ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി . സിവിൽ എൻജിനീയർ ആയിരുന്നു ജാഫർ. ഭാര്യയും ഒരു മകനുമുണ്ട് കാലങ്ങളായി തനിച്ചാണ് ജാഫർ താമസിച്ചിരുന്നത്.”