കൊടുങ്ങല്ലൂരില്‍ പെൺവാണിഭം സ്ത്രീകളുൾപ്പെടെ ഏഴ് പേർ പിടിയിൽ
കൊടുങ്ങല്ലൂർ നഗര മധ്യത്തിൽ പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്.നാല് സ്ത്രീകളും, കേന്ദ്രം നടത്തിപ്പുകാരനുൾപ്പടെ മൂന്ന് പുരുഷൻമാരും പിടിയിൽ.ചന്തപ്പുരയിൽ എ.ഇ.ഒ ഓഫീസ് പരിസരത്തുള്ള മൂൺ അപ്പാർട്ട്മെൻ്റിലാണ് റെയ്ഡ് നടന്നത്.രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ ബി.കെ അരുണിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.സ്ത്രീകളെ സ്ഥിരമായി താമസിപ്പിച്ചാണ് ഇവിടെ വാണിഭ കേന്ദ്രം നടത്തിയിരുന്നത്.കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
No Comment.