voiceofmuziris.com

കൊടുങ്ങല്ലൂരിൽ ലഹരി മൂത്ത് നടുറോഡിൽ യുവാവിൻ്റെ മോട്ടോർ ബൈക്ക് അഭ്യാസം, പൊലീസ് പിടികൂടിയപ്പോൾ സ്റ്റേഷനിലെ ചില്ല് ഭിത്തിയും വാതിലും അടിച്ചു തകർത്ത് പരാക്രമം

Img 20250221 Wa0128

കൊടുങ്ങല്ലൂരിൽ ലഹരി മൂത്ത് നടുറോഡിൽ യുവാവിൻ്റെ മോട്ടോർ ബൈക്ക് അഭ്യാസം, പൊലീസ് പിടികൂടിയപ്പോൾ സ്റ്റേഷനിലെ

ചില്ല് ഭിത്തിയും വാതിലും അടിച്ചു തകർത്ത് പരാക്രമം

വ്യാഴാഴ്ച്ച രാത്രിയിലായിരുന്നു സംഭവം.

പടാകുളം പെട്രോൾ പമ്പിന് സമീപം അപകടകരമായ വിധത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ച യുവാക്കളെ പൊലീസ് പട്രോൾ സംഘം തടയുകയായിരുന്നു.

ബൈക്കിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.

പൊലീസ് കസ്റ്റഡിയിലെടുത്ത ലോകമലേശ്വരം ഓളിപ്പറമ്പിൽ

ഷെബിൻ ഷാ (20) ആണ് സ്റ്റേഷനിൽ അതിക്രമം നടത്തിയത്.

മയക്കുമരുന്ന് ഉപയോ​ഗിച്ചതിന് രണ്ട് കേസുകളുൾപ്പടെ ഇയാൾക്കെതിരെ കൊടുങ്ങല്ലൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ നാല് കേസുകൾ നിലവിലുണ്ട്.

സബ്ബ് ഇൻസ്പെക്ടർമാരായ കെ. സാലിം, കശ്യപൻ, ജോഷി, ഡ്രൈവർ സിപിഒ അഖിൽ, ഹോം ​ഗാർഡ് ജോൺസൻ

എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Share this Article
0 Comments

No Comment.

Scroll to Top