കൊടുങ്ങല്ലൂരിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു
കൊടുങ്ങല്ലൂരിലെ കുപ്രസിദ്ധ ഗുണ്ടയായ ലോകമലേശ്വരം ഒല്ലാശ്ശേരി കുഞ്ഞന്‍ ശരത്ത് എന്ന് വിളിക്കുന്ന 35 വയസ്സുള്ള ശരത്ത് ലാല്‍ നെയാണ് കാപ്പ ചുമത്തിയത്.കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 2020 ൽ ഒരു വധശ്രമ കേസും, 2022 ലും 2023 ലും ഓരോ അടിപിടികേസും 2024 ൽ ഒരു കൊലപാതക കേസും 2024 ൽ തന്നെ വീട്ടിൽ അതിക്രമിച്ച കയറി സ്ത്രീയെ മാനഹാനി വരുത്തിയ കേസും ജബ്ബാർ എന്നയാളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ശരത്ത് ലാൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ 2022 ൽ വ്യാജ കറൻസി കൈവശം വച്ചതിന് ഒരു കേസും അടക്കം 06 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ശരത്ത് ലാലിന് എതിരെ കാപ്പ നിയമ നടപടികൾക്കായി തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ IAS ആണ് ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്. കൊടുങ്ങല്ലൂർ പോലീസ് ഇന്‍സ്പെക്ടര്‍ B.K അരുണ്‍, സബ്ബ് ഇന്‍സ്പെക്ടര്‍ K.G സജില്‍, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ജിജോ, സനോജ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.
No Comment.