മതിലകം പുന്നക്കബസാറിൽ പിക്ക് അപ് വാനിടിച്ച് വയോധികൻ മരിച്ചു. പുന്നക്ക ബസാർ സ്വദേശി തളിയപാടത്ത് ഖാദർ (81) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ പിക് അപ് വാനിടിച്ചായിരുന്നു അപകടം. ഉടൻ തന്നെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. മതിലകം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
മതിലകം പുന്നക്കബസാറിൽ പിക്ക് അപ് വാനിടിച്ച് വയോധികൻ മരിച്ചു

- Related Articles
- Latest News