കയ്പമംഗലത്തെ ചേർത്ത് പിടിച്ച ജനകീയ ബഡ്ജറ്റ്.
കടുത്ത സാമ്പത്തിക തളർച്ചയിൽ നിന്നും ഉയർത്തെഴുന്നേറ്റ കേരളം സാമ്പത്തിക കുതിപ്പുമായി മുന്നേറുന്നതിന്റെ കൃത്യമായ സൂചനകൾ നൽകുന്നതാണ് സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ബജറ്റ് . കേന്ദ്രത്തിന്റെ അവഗണനയിൽ നിന്നും സാമ്പത്തിക ഞെരുക്കത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ബഡ്ജറ്റ് തീരപ്രദേശവാസികളുടെ പ്രധാന ആവശ്യങ്ങൾ നിറവേറ്റുന്ന ബഡ്ജറ്റ് പ്രഖ്യാപനമാണ് ധന കാര്യവുവകുപ്പ് മന്ത്രി അവതരിപ്പിച്ചിരിക്കുന്നതെന്ന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അഭിപ്രായപ്പെട്ടു.മണ്ഡലത്തിലെ ഈ കഴിഞ്ഞ വർഷങ്ങളിലെ കാലാവസ്ഥാ വ്യതിയാനവും മറ്റും മൂലം പൊതുജനങ്ങൾ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് കുടിവെള്ളവുമായി ബന്ധപ്പെട്ട വിഷയമാണ്. മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി എം എല്‍ എ പ്രത്യേകമായി സമര്‍പ്പിച്ച പദ്ധതിയാണ് പ്രാദേശിക കുടിവെള്ള പദ്ധതി. എടത്തിരുത്തി പഞ്ചായത്തിൽ തനത് കുടിവെള്ള പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയിരുന്നതിന്റെ ചുവട് പിടിച്ചുകൊണ്ട് കയ്പമംഗലം മണ്ഡലത്തിലെ പ്രാദേശിക കുടിവെള്ള പദ്ധതിക്കായി പ്രത്യേകിച്ച് ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്കായി 2 കോടി രൂപയാണ് ഈ ബഡ്ജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. ഇത് വരുംകാലത്ത് കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതില്‍ വലിയ പങ്ക് വഹിക്കും.കയ്പമംഗലം നിവാസികളുടെ പ്രത്യേകിച്ച് മത്സ തൊഴിലാളികളുടെ നിരന്തര ആവശ്യമാണ് കയ്പമംഗലത്ത് ഒരു മിനി ഹാർബർ.ഇതിനായി ബഡ്ജറ്റിൽ 7 മിനി ഹാർബർ പൂർത്തീകരണത്തിനായി 65 കോടി രൂപ.വകയിരുത്തിയതിൽകയ്പമംഗലത്തെ മിനി ഹാർബർ ആണെന്നുള്ളതും ഈ പ്രദേശവാസികളുടെ സ്വപ്നങ്ങൾക്ക് ചിറകുമുളക്കുന്ന വസ്തുതയാണ് .ഇതിനോടൊപ്പം തന്നെ നവകേരള സദസ്സിൽ ഉയർന്നുവന്നപ്രധാനപ്പെട്ട രണ്ട് പ്രവർത്തികൾ ആയിരുന്നു.നിയോജക മണ്ഡലത്തിൽ ചിതറി കിടക്കുന്ന ഗവർമെന്റ് ഓഫീസുകളുടെ ഏകീകരണത്തിനായി ശ്രീനാരായണപുരം കേന്ദ്രീകരിച്ച് മിനി സിവിൽ സ്റ്റേഷനും ,പെരിഞ്ഞനം മൂന്നുപീടിക ജംഗ്ഷൻ മാർക്കറ്റ് കെട്ടിടവും ഇതിന് ഈ വർഷത്തെ കേരള ബഡ്ജറ്റിൽ അനുമതി നൽകിയതും ഈ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതാണ്.
തീരദേശ ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് എറിയാട് ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം മാറ്റി സ്ഥാപിക്കേണ്ട സ്ഥിതിയാണുള്ളത്. എറിയാട് ഗ്രാമപഞ്ചായത്തിന്റെ പുതിയ കെട്ടിട നിർമ്മാണത്തിനായി രണ്ടു കോടി രൂപ കൂടി ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്
നിരന്തര ഇടപെടലിലെ ഭാഗമായി മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്താൻ സാധിച്ചിട്ടുണ്ട്. ആയുർവേദ മേഖലയിലെ ചികിത്സക്കായി കൂടുതൽ പേരും ആശ്രയിക്കുന്ന ശാന്തിപുരം വി കെ എസ് എം ഗവണ്മെന്‍റ് ആയുർവേദ ആശുപത്രിയുടെ കെട്ടിട നിർമ്മാണത്തിനായി രണ്ടു കോടി രൂപ കൂടി ഈ ബഡ്ജറ്റിൽ അനുവദിക്കപ്പെട്ടിട്ടുണ്ട്.പൊതുജന കൂട്ടായ്മയിലൂടെ കേരളത്തിൽ തന്നെ ആദ്യം എന്ന് പറയത്തക്ക രീതിയിൽ സ്വന്തമായി കളിസ്ഥലം വാങ്ങി കുട്ടികളുടെ വികാസത്തിനും നാടിന്‍റെ വികസനത്തിനും വേണ്ടി നാന്ദി കുറിച്ച പ്രവർത്തനം ഏറ്റെടുത്ത ഈ വർഷത്തെ ലൈബ്രറി ഗ്രേഡിങ്ങിൽ എ പ്ലസ് നേടിയ കളരിപ്പറമ്പ് വായനശാലയുടെ കളിസ്ഥലം നിർമ്മാണത്തിനായി ബഡ്ജറ്റിൽ ഒരു കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്. ജനസാന്ദ്രത കൂടുതൽ അനുസരിച്ച് മരണശേഷം ശവശരീരം ദഹിപ്പിക്കുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിക്കൊണ്ട് മണ്ഡലത്തിൽ വിവിധ ഭാഗങ്ങളിലായി വാതക ക്രിമിറ്റോറിയങ്ങൾ സജ്ജീകരിക്കുന്നുണ്ട്. എടവിലങ്ങ് വാതക ക്രിമിറ്റോറിയത്തിനായി ബഡ്ജറ്റിൽ ഒരു കോടി രൂപ വകയിരിത്തിയിരിക്കുന്നു.എൽ പി എസ് പി വെമ്പല്ലൂർ ശദാബ്ദി മന്ദിരം പണികഴിക്കുന്നതിനും,ജി എൽ പി എസ് പാപ്പിനിവട്ടം പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി ബഡ്ജറ്റിൽ രണ്ട് കോടി രൂപ നീക്കി വെച്ചിട്ടുണ്ട്.എടത്തിരുത്തി ഇരിങ്ങാലക്കുട ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന എടത്തിരുത്തി ഉപ്പുംതുരുത്തി പാലത്തിനു വേണ്ടി പത്തു കോടി രൂപയുംബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നു.ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന് കളി സ്ഥലം .പെരിഞ്ഞനം ഗ്രാമപഞ്ചാ യത്ത് പടിയൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കര പാടം പാലം നിർമ്മാണം. കയ്പമംഗലം ഗ്രാമപഞ്ചായത്ത് കളിസ്ഥലം നിർമാണത്തിനായി ഒന്നരക്കൊടി രൂപ ബഡ്ജറ്റിൽ വകയിരിത്തിയിരിക്കുന്നു.
പട്ടികജാതി വിഭാഗത്തിനായി എടത്തിരുത്തി ഗ്രാമപഞ്ചായത്തിൽ തൊഴിൽ കേന്ദ്ര നിർമ്മാണത്തിനായി ഒരു കോടി രൂപയും അഴീക്കോട് പടന്ന മുതൽ എടത്തിരുത്തി പാലപ്പെട്ടി വരെ ഉൾനാടൻ റോഡ് നവീകരണത്തിനായി എട്ടുകോടി രൂപയും എടത്തിരുത്തി ഐ ടി ഐ പുതിയ കെട്ടിട നിർമ്മാണത്തിനായി ഒന്നരക്കോടി രൂപയും വകയിരുത്തിയിട്ടുണ്ട് .എടവിലങ്ങ് പകൽവീട് നിർമ്മാണത്തിനായും മത്സ്യത്തൊഴിലാളികൾക്കായി പി വെമ്പല്ലൂർ കമ്പനികടവ് ഫിഷ് ലാൻഡിങ് സെൻറർ നിർമ്മാണത്തിനായും രണ്ടു കോടി രൂപയും.എടവിലങ്ങ് വയോജനകേന്ദ്ര നിർമ്മാണത്തിനായി മൂന്നു കോടി രൂപയും അഴീക്കോട് മുനക്കൽ ബീച്ചിൽ ഓഡിറ്റോറിയം നിർമാണത്തിനായി മൂന്നു കോടി രൂപയും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
ബഡ്ജറ്റിൽ പ്രഖ്യാപിച്ച തീരദേശ മേഖലയ്ക്കായുള്ള പ്രത്യേക പാക്കേജും , പുനർഗേഹത്തിന് അധിക തുക അനുവദിച്ചതും,ലൈഫ് വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഫണ്ട് അനുവദിച്ച ഗുണഫലങ്ങൾ കയ്പമംഗലത്തിന് ലഭിക്കുമെന്നും, ഇങ്ങനെ സമസ്ത മേഖലകളേയും തൊട്ടറിഞ്ഞ് മണ്ഡലത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യ, വിദ്യാഭ്യാസ ,കലാ കായിക, മത്സ്യബന്ധന ,തീരദേശ വികസനം എന്നീ മേഖലകളിൽ ആവശ്യ പരിഗണന നൽകിയ ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റ് ഏറെ പ്രയോജനപ്രദമാണെന്ന് എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ പറഞ്ഞു.
No Comment.