voiceofmuziris.com

തീരദേശത്ത് മാരകസിന്തറ്റിക് ലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ…

Arest

തീരദേശത്ത് മാരകസിന്തറ്റിക് ലഹരിയുമായി യുവാക്കൾ പോലീസ് പിടിയിൽ…

മയക്കുമരുന്ന് ഒളിച്ച് കടത്താൻ വാഹനത്തിൻ്റെ റിയൽ വ്യൂ മിറർ വരെ

തൃശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ശ്രീ.B.കൃഷ്ണകുമാർ IPS നൂ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി. കെ.രാജു, DCB ഡിവൈഎസ്പി ഉല്ലാസ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കയ്പമംഗലം പോലിസ് ISHO കെ ആർ ബിജു, എസ്ഐ സൂരജ്, DANSAF എസ്ഐ ഷൈൻ ASI മാരായ സൂരജ് വി ദേവ്, ലിജു ഇയ്യാനീ, SCPO ബിജു, സോണി, CPO മാരായ നിഷാന്ത്, ഷിൻ്റോ, കയ്പമംഗലം പൊലീസ് സ്റ്റേഷൻ SCPO ഗിരീഷ്, ഡെൻസ് മോൻ, CPO ഫാറൂക്ക് ,ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് അംഗം ജോബി എന്നിവർ ചേർന്നാണ് ചളിങ്ങാട് മതിലകത്ത് വീട്ടിൽ 25 വയസ്സുള്ള ഫരീദ്, , ചെന്ത്രാപ്പിന്നി ഈസ്റ്റ് പുതിയായിക്കാരൻ 21വയസ്സുള്ള സാബിത്ത് എന്നിവരെ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹന സഹിതം അറസ്റ്റ് ചെയ്തത്.ഇവരുടെ പക്കൽ നിന്നും 13 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം വാഹനം കണ്ട് തിരിച്ചറിഞ്ഞു വാഹനത്തിൽ ഉണ്ടായിരുന്ന പ്രതികളെയും വാഹനവും സൂക്ഷ്മമായി പരിശോധിച്ചതിൽ വാഹനത്തിൻ്റെ റിയർ വ്യൂ മിററിൻ്റെ ഉള്ളിൽ കടലാസിൽ പൊതിഞ്ഞു സീപ് ലോക്ക് കവറിൽ സൂക്ഷിച്ചിരുന്ന നിലയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.പ്രതികളിൽ ഒരാളായ സാബിതിന് മുമ്പ് മയക്കുമരുന്ന് ഉപയോഗിച്ചതിന് കയ്പമംഗലം പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.ബാംഗ്ളൂർ നിന്നും റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ബിസിനസ്സിൻ്റെ മറവിൽ വസ്ത്രങ്ങൾ വാങ്ങിക്കുവാൻ എന്ന വ്യാജേനയാണ് ഇവർ MDMA വങ്ങിക്കുന്നതെന്നും അറിവായിട്ടുണ്ട്. ഇവർ ആർക്കൊക്കെയാണ് ലഹരിമരുന്ന് വിൽപന നടത്തിയതെന്നും, എവിടെ നിന്നാണ് ലഹരി മരുന്ന് കിട്ടിയതെന്നും, ലഹരി മരുന്ന് വാങ്ങുന്നതിന് പ്രതികൾക്ക് ആരൊക്കെയാണ് സാമ്പത്തിക സഹായം ചെയ്യുന്നതെന്നും പോലിസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

Share this Article
0 Comments

No Comment.

Scroll to Top