voiceofmuziris.com

തൊഴിലുറപ്പു തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു*

Img 20250310 Wa0260(1)

*തൊഴിലുറപ്പു തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു*

 

മതിലകം പുതിയകാവിൽ തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പന്ത്രണ്ടാം വാർഡിൽ

പുതിയകാവ് തെക്ക് ഭാഗം സ്വാശ്രയ നഗറിൽ താമസിക്കുന്ന വാക്കാട്ട് ഷിജുവിൻ്റെ ഭാര്യ കനക (45) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5 മണിയോടെ പെരുംതോട് കയർ വലപ്പായ ജോലി ചെയ്തു കൊണ്ടിരിക്കെ

പെട്ടന്ന് കുഴഞ്ഞുവീഴുകയായിരുന്നു, ഉടൻ തന്നെ തൊഴിലാളികൾ ചേർന്ന് കൊടുങ്ങല്ലൂലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സംസ്കാരകർമ്മം ഇന്ന് രാവിലെ 10.30 ന് പെരിഞനം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും

Share this Article
0 Comments

No Comment.

Scroll to Top